
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നത് ട്രോളിയിൽ കിടത്തി. മെഡിസിൻ അത്യാഹിത വിഭാഗത്തിലാണ് രോഗികളെ കൊണ്ടുവരുന്ന ട്രോളിയിൽ തന്നെ കിടത്തി ഡോക്ടർമാർ പരിശോധിക്കുന്നത്.
ആവശ്യത്തിന് കിടക്കകളോ, സ്ഥലസൗകര്യമോ ഇല്ലാത്തതാണ് ഈ പരിതാപകരമായ അവസ്ഥയ്‌ക്ക് കാരണം. ആശുപത്രി വളപ്പിൽ തന്നെ വിശാലമായ നിരവധി കെട്ടിടങ്ങൾ ഉണ്ടായിട്ടാണ് ഇടുങ്ങിയ സ്ഥലത്ത് അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
ഒരുതാലൂക്ക് ആശുപത്രിയിലുള്ള സൗകര്യം പോലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ അത്യാഹിത വിഭാഗത്തിൽ ഇല്ലെന്നതാണ് രോഗികളുടെ ആക്ഷേപം.
ആകെയുള്ളത് 10 കിടക്കകൾ
അത്യാഹിതവിഭാഗത്തിലും നിരീക്ഷണ മുറിയിലുമായി ആകെ 10 കിടക്കകളാണുള്ളത്. ഇ.സി.ജി, രക്തപരിശോധന തുടങ്ങിയവയെല്ലാം ഇടുങ്ങിയ സ്ഥലത്ത് ചെയ്യണം
കർട്ടൻ വച്ച് മറച്ചാണ് സ്ത്രീകളുടേയും പുരുഷന്മാരുടേയും ഇ.സി.ജി എടുക്കുന്നത്.പനിക്കാലമായതിനാൽ ദിവസേന നൂറുകണക്കിന് രോഗികളാണ് എത്തുന്നത്
ഇവിടെ ട്രോളിയിലും വീൽചെയറിലും കൊണ്ടുവരുന്ന രോഗികളെ അതേ അവസ്ഥയിൽ തന്നെ പരിശോധന നടത്തി പിന്നീട് നിരീക്ഷണ മുറിയിലേക്ക് മാറ്റും
നഴ്സുമാരും രക്ത പരിശോധന നടത്തുന്ന ടെക്നീഷ്യന്മാരും ഇ.സി.ജി ടെക്നീഷ്യന്മാരും വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ ജോലി ചെയ്യുന്നത്
അത്യാധുനിക സൗകര്യങ്ങളുള്ള സുപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് അത്യാഹിത വിഭാഗങ്ങൾ മാറ്റണമെന്നതാണ് ആവശ്യം
അത്യാഹിത വിഭാഗങ്ങൾ സ്ഥലസൗകര്യമുള്ള മറ്റ് കെട്ടിടങ്ങളിലേക്കോ, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കോ മാറ്റി രോഗികളുടെ ദുരിതം പരിഹരിക്കണം
-തങ്കജി, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |