മാന്നാർ: നഫീസത്തുൽ മിസ്‌രിയ ഇസ് ലാമിക് ആൻഡ് ആർട്സ് കോളജിന്റെ നേതൃത്വത്തിൽ മജ്ലിസുന്നൂറും പ്രാർത്ഥനയും ഹംസ ഫൈസി അനുസ്മരണവും കോളേജ് ആഡിറ്റോറിയത്തിൽ നടന്നു. കോളജ് പ്രിൻസിപ്പൽ ഷൗക്കത്ത് ഫൈസി ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കുരട്ടിക്കാട് മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഇമാം നിസാമുദ്ദീൻ നഈമി, അസി.ഇമാം ഷമീർ ബാഖവി, കോളജ് ചെയർമാൻ ഇസ്മായിൽകുഞ്ഞ് ഹാജി, അദ്ധ്യാപകരായ യുസുഫ് ഫൈസി, ഇബ്രാഹിം ഫൈസി, മാനേജർ ഷഫീഖ്, എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |