SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

രാമായണപാരായണ മഹായജ്ഞം

ആലപ്പുഴ: സനാതന ധർമ്മ പാഠശാലയുടെ നേതൃത്വത്തിൽ പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഒരേവേദിയിൽ 1000പേർ സംഗമിക്കുന്ന രാമായണപാരായണ മഹായജ്ഞം നടക്കും. മൂല്യാധിഷ്ഠിത ജീവിതത്തിലേക്ക് വിദ്യാർത്ഥികളെയും സമാജത്തെയും ഉയർത്തുകയെന്ന ലക്ഷ്യത്തിൽ 2019 ജൂലായിൽ രാജേഷ് നാദാപുരത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ധർമപാഠശാലയിൽ 250ലധികം രാമായണ ഗുരുക്കൻമാർ ഓൺലൈൻ, ഓഫ് ലൈനായി രാമായണ പാരായണം പഠിപ്പിക്കുന്നുണ്ട്. വാർത്താസമ്മേളത്തിൽ ജില്ലാ പ്രസിഡന്റ് കവിത വേണുഗോപാൽ, സെകട്ടറി ബി. ശ്രീജിത്, ട്രഷറർ പി. ആർ. ജയന്തി, പബ്ലിസിറ്റി കൺവീനർ ജി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL