
ചേർത്തല:കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനങ്ങാടിയിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി.സാജു അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.രാജാറാം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി.സജി കുര്യാക്കോസ്,കെ.സി.ആന്റണി,ഗോപി കണ്ണാട്ടുകരി,ജി.സോമകുമാർ,ജി.പ്രഹ്ലാദൻ,ഹരിഹരൻനായർ,ജോസഫ് ആന്റണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |