
മാന്നാർ: കുട്ടംപേരൂർ 3857-ാം നമ്പർ എൻ.എസ്.എസ്. കരയോഗവും 3630-ാം നമ്പർ ദേവിവിലാസം വനിതാ കരയോഗവും സംയുക്തമായി നടത്തുന്ന രാമായണമാസാചരണത്തിന്റെ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള നിർവ്വഹിച്ചു. സെക്രട്ടറി ബി. രാജഗോപാലൻ നായർ അദ്ധ്യക്ഷനായി.
കെ.ആർ. രാമചന്ദ്രൻ നായർ, പുരുഷോത്തമൻ നായർ,അഡ്വ. സിന്ധു ആർ.നായർ, ബിന്ദു ശ്രീകുമാർ,രാജേന്ദ്രക്കുറുപ്പ്, രഘുനാഥ് വിളയിൽ, സുരേഷ് ബാബു, അർ.ഹരികുമാർ, രഘുകുമാർ രഘുമന്ദിരം എന്നിവർ പ്രസംഗിച്ചു. ജി.ഗോപകുമാർ സ്വാഗതവും അനുഷ ഹരീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |