
ആലപ്പുഴ: ജില്ലാ പൊലീസിന്റെയും ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗാർഹിക പീഡന പരാതി അദാലത്ത് നടത്തി. ആലപ്പുഴ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന അദാലത്ത് ആലപ്പുഴ സിവിൽ ജഡ്ജ് അരുൺ എം. കുരുവിള ഉദ്ഘാടനം ചെയ്തു. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നോർത്ത് എസ്.ഐ ദേവിക, പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ അദലത്തിനു നേതൃത്വം നൽകി. ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പതിനഞ്ചോളം പരാതികൾ അദാലത്തിൽ പരിഹരിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |