SignIn
Kerala Kaumudi Online
Sunday, 02 August 2026 4.12 AM IST

തോട്ടപ്പള്ളി സ്പിൽവേ,​ 34 ഷട്ടറുകൾ തുറന്നു

അമ്പലപ്പുഴ: കുട്ടനാട് ,അപ്പർകുട്ടനാട് ഭാഗങ്ങളിലെ വെള്ളപ്പൊക്ക സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തോട്ടപ്പള്ളി സ്പിൽവേയുടെ 34 ഷട്ടറുകൾ തുറന്നു. തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 ഉം പ്രവർത്തനക്ഷമമാണ്. വൈകുന്നേരത്തോടുകൂടി എല്ലാ ഷട്ടറുകളും പൂർണമായി തുറക്കും. നിലവിൽ നീരൊഴുക്ക് വലിയ തോതിലില്ലെങ്കിലും വൈകിട്ടോടെ നീരൊഴുക്ക് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ജില്ലാ കളക്ടർ ഷാജി വി. നായർ തോട്ടപ്പള്ളി സ്പിൽവേയിലെ മുന്നൊരുക്കങ്ങൾ നേരിട്ടെത്തി പരിശോധിച്ചു. സമീപജില്ലകളിലെ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL