
കുട്ടനാട്: പുന്നക്കുന്നത്തുശ്ശേരി സർവ്വീസ് സഹകരണബാങ്ക് സഹകരണ പൊൻതൂവൽ അവാർഡ് വിതരണവും സമ്മേളനവും റെജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോസ് കോയിപ്പള്ളി അധ്യക്ഷനായി. സഹകരണ ജോയിൻ്റ് രജിസ്ട്രാർ വി.എസ്. ലളിതാംബിക ദേവി, കുട്ടനാട് അസിസ്റ്റൻ്റ് രജിസ്ട്രാർ പി.രജിദാസ്, അജിത രതീഷ്, പി.ടി സജിത്ത്,തോമസ് അലക്സാണ്ടർ വലിയവീട്, മോളി അലക്സ് എന്നിവർ സംസാരിച്ചു. ദേവൻ അരവിന്ദ്, ഏഞ്ചൽ മാർഗരറ്റ് സാനിയ ജോപ്പി, കെ.സി ജോസഫ്,എം.ജി.കേശവപിള്ള,നാരായണൻ വിശ്വനാഥൻ,കുഞ്ചെറിയ ചാക്കോ, ചെറിയാൻകുഞ്ചെറിയ, വി.ജെ.ജോസഫ്, ശകുന്തള ശശിധരൻ, സതീശൻ കുറ്റിക്കാട് എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |