SignIn
Kerala Kaumudi Online
Sunday, 16 August 2026 3.46 AM IST

വിമർശനത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നതാണ് നമ്മുടെ പാരമ്പര്യം: മന്ത്രി​ എം.ലി​ജു

ആലപ്പുഴ: ഇന്ത്യൻ യുവത്വം ശരിക്കുവേണ്ടി പോരാടുമ്പോൾ രാഷ്ട്രം അവരെ അംഗീകരിക്കുന്നത് വിമർശനത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന ഇന്ത്യയുടെ വലിയ പാരമ്പര്യം കൊണ്ടാണെന്ന് മന്ത്രി എം.ലിജു പറഞ്ഞു. മഹാത്മജിയുടെയും നെഹ്റുവിൻറെയും അംബദ്ക്കറുടെയും പാഠങ്ങളാണ് അതിന് ശക്തിപകരുന്നത്. രാജ്യം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന കാലത്ത് തന്നെ നമ്മുടെ രാഷ്ട്രശില്പികൾ വിമർശനങ്ങളെ അംഗീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ജില്ലാ തല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ ദേശീയ പതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

എം.എൽ.എ മാരായ ജി.സുധാകരൻ, എ.ഡി.തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടർ ഷാജി വി.നായരും ജില്ല പൊലിസ് മേധാവി ടി.കെ.വിഷ്ണുപ്രദീപും ചേർന്ന് സ്വീകരിച്ചു. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, മുൻ എം.എൽ.എ എ.എ.ഷൂക്കൂർ, മുൻ എം.പി.കെ.എസ്.മനോജ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എ.എം.നൗഫൽ, സി.ജ്യോതിമോൾ, നഗരസഭാംഗം വി.ജി.വിഷ്ണു, ബെന്നിജോസഫ്, നൂർദ്ദീൻകോയ, എം.കെ.നിസാർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. ചേർത്തല ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ.ഹേമന്ത്കുമാർ ആയിരുന്നു പരേഡ് കമാന്റർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL