SignIn
Kerala Kaumudi Online
Saturday, 30 May 2026 2.48 PM IST

മുനമ്പം ഭൂപ്രശ്‌നം: പഴയ പ്രസ്താവന ഓർമിപ്പിച്ച് ഭൂസമരക്കാർ

വൈപ്പിൻ: മുനമ്പം വഖഫ് ഭൂമി പ്രശ്‌നം 10 മിനിറ്റിനകം പരിഹരിക്കാൻ കഴിയുമെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പഴയ പരാമർശം ഓർമിപ്പിച്ച് ഭൂസംരക്ഷണസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി. മുനമ്പം വേളാങ്കണ്ണി പള്ളി മുറ്റത്ത് സമരം നടക്കുന്ന വേളയിൽ സമരപ്പന്തലിൽ എത്തിയ വി .ഡി സതീശൻ സംസ്ഥാന സർക്കാർ മനസുവച്ചാൽ 10 മിനിറ്റിനകം ഭൂപ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് പഴയ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ഇക്കാര്യം കൺവീനർ ഓർമ്മിപ്പിച്ചത്. പുതിയ സർക്കാരിന്റെ ആദ്യ നടപടി ഇതായിരിക്കണമെന്നും പ്രശ്‌നപരിഹാരത്തിന് 10 മിനിറ്റിന് പകരം 10 മണിക്കൂർ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL