
കോലഞ്ചേരി: ഐ.എൻ.ടി.യു.സി പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ പാലിയത്ത്, ജില്ലാ കമ്മിറ്റിയംഗം കുഞ്ഞൂഞ്ഞ് ചെറിയാൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് കാരക്കാട്ട്, പി.എസ്.ഷൈജു, ജോർജ് ചാലിൽ, സുനിൽ പുത്തൻകുരിശ്, എം.എം.ലത്തീഫ്, ജോർജ് വർക്കി, എൽദോ മാത്യു, പോളച്ചൻപോൾ, എൽദോ പൈലി, സിജി എൽദോ, ജോസ് കണിയത്ത്, മെമ്പർമാരായ ആശ, സന്ധ്യ, രേഷ്മ, സിമ്പിൾ റോസ്, ബിനിത, എൽദോ മൊതല്, രഞ്ജിത്ത്, ബിജു, എബിൻ, അഖിൽ, കെവിൻ, ആഷിക്ക്, വിഷ്ണു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |