
പെരുമ്പാവൂർ: ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന മദ്ധ്യമേഖലാ ജാഥയ്ക്ക് പെരുമ്പാവൂരിൽ സ്വീകരണം നൽകി. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം രാജേഷ് കാവുങ്കൽ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി മുരളി, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം. ഹംസ, ടി.യു.സി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി.ബി.മിനി, വി.ടി ഉണ്ണിക്കൃഷ്ണൻ, അനിൽ രാഘവൻ, സി.ഐ.ടി.യു നേതാക്കളായ സുജു ജോണി, പി.ആർ മുരളീധരൻ, എം.ജി അജി, സി.കെ സലികുമാർ, വി.പി ഖാദർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |