SignIn
Kerala Kaumudi Online
Saturday, 30 May 2026 4.09 AM IST

 റബർ പുനർനടീൽ:'കേര' പദ്ധതിയിലൂടെ 75,000 രൂപ ധനസഹായം

കൊച്ചി: റബർ പുനർനടീൽ പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷി വകുപ്പ് ആവിഷ്കരിച്ച 'കേര' പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ വരെ ധനസഹായം നൽകും. ആദ്യ വർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും. പരമാവധി രണ്ട് ഹെക്ടർ വരെയുള്ള കൃഷിക്കാണ് സഹായം. 25 സെന്റ് മുതൽ അഞ്ച് ഹെക്ടർ വരെ സ്ഥലത്ത് കൃഷിയുള്ള കർഷകർക്കാണ് മുൻഗണന. ധനസഹായത്തിന് പുറമെ ശാസ്ത്രീയ കൃഷിമുറകളിൽ പരിശീലനവും ഫീൽഡ് ഓഫീസർമാരുടെ നേരിട്ടുള്ള മാർഗനിർദ്ദേശങ്ങളും കർഷകർക്ക് ലഭ്യമാകും. 30 അംഗീകൃത നഴ്സറികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി നഴ്സറി ഒന്നിന് പരമാവധി 6 ലക്ഷം രൂപ വരെ സബ്സിഡിയും സർക്കാർ അനുവദിക്കും. www.keraplantation.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച്, തൈകൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയവ ഹാജരാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL