
കൊച്ചി: റീ സൈൻ കേരളയുടെ കണ്ണൂർ റീസൈക്ലിംഗ് പ്ലാന്റിലേക്കുള്ള സൈനേജ് മാലിന്യശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യ ലോഡിന്റെ ഫ്ലാഗ് ഓഫും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ നിർവഹിച്ചു. പ്രിന്റിംഗിൽ നിന്നുള്ള പ്ലാസ്റ്റിക്, സൈനേജ് അവശിഷ്ടങ്ങൾ പുനരുപയോഗത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജോ മാത്യു, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. മാർട്ടിൻ, സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ മാടവന, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഡി.തോമസ്, ജില്ലാ ഭാരവാഹികളായ ആന്റണി ബിനോയ്, കെ.പ്രമോദ്, സോൺ സെക്രട്ടറി ബിനീഷ്, സെക്രട്ടറി ഷെരീഫ് പി.ഹസൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |