SignIn
Kerala Kaumudi Online
Thursday, 18 June 2026 5.22 AM IST

ബ്രൗൺ ഷുഗറുമായി അസാംസ്വദേശി പിടിയിൽ

uma

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗറുമായി അസാം സ്വദേശി പിടിയിൽ. അസാമിലെ മോറിഗാവ് സ്വദേശിയായ ഉമർ ഫാറൂഖാണ് (24) എറണാകുളം നോർത്ത് പൊലീസിന്റെയും കൊച്ചി സിറ്റി ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. എറണാകുളം നോർത്ത് എസ്.ആർ.എം റോഡിന് സമീപം കെ.പി. എലിസബിയസ് മാസ്റ്റർ റോഡ് ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്ന് 10.98ഗ്രാം ബ്രൗൺഷുഗർ പൊലീസ് കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL