
കൊച്ചി: ഭാരതീയ ജനസംഘം സ്ഥാപകനും ആദ്യ വ്യവസായ വകുപ്പു മന്ത്രിയുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാനദിനം ബി.ജെ.പി സിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഹോട്ടൽ അനുസ്മരണ യോഗം ബി.ജെ.പി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ. സജികുമാർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മുരളി കുമ്പളം, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ഡെമീഷ് കെ.ഡി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് റാണി ഷൈൻ, കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദൻ കെ., ശ്രീജിത്ത് വാസുദേവർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |