ആലുവ: ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് ടൗൺ, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് കൂടി മെട്രോ ഫീഡർ ബസ് കണക്ടിവിറ്റി ഉറപ്പാക്കണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകസമിതി ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ, എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ മെട്രോ റെയിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും ആലുവയെ മാത്രം അവഗണിച്ചിരിക്കുന്നു.
വരണാധികാരി അഡ്വ. ടി.കെ. നാസർ അദ്ധ്യക്ഷനായി. ഭാരവാഹികളായി ഇ.എം. നസീർ ബാബു (പ്രസിഡന്റ്), എം. പദ്മനാഭൻ നായർ, ലത്തീഫ് പൂഴിത്തുറ (വൈസ് പ്രസിഡന്റുമാർ), എ.ജെ. റിയാസ് (ജനറൽ സെക്രട്ടറി), പി.എം. മൂസാക്കുട്ടി, ശ്യാംജി ക്രിസ്റ്റഫർ (സെക്രട്ടറിമാർ), ജോണി മൂത്തേടൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |