SignIn
Kerala Kaumudi Online
Saturday, 06 June 2026 4.58 AM IST

ഓട്ടോ മസ്ദൂർ സംഘ് മാർച്ചും ധർണ്ണയും

bms

കാഞ്ഞങ്ങാട്: നിരക്ക് വർദ്ധിപ്പിക്കുക, ഓട്ടോ തൊഴിലാളികൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഓട്ടോറിക്ഷ മസ്ദുർ സംഘ് ( ബി.എം.എസ് ) യൂണിയൻ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു. ഭരതൻ കല്യാൺ റോഡ് അദ്ധ്യക്ഷത വഹിച്ചു സുനിൽ മുല്ലച്ചേരി, ഭാസ്കരൻ ഏച്ചിക്കാനം, വൈസ് പ്രസിഡൻറ് എസ്.കെ.ഉമേഷ്, രാഗേഷ് മുത്തപ്പൻതറ, പ്രഭാകരൻ നീലേശ്വരം, കുഞ്ഞിരാമൻ കാട്ടുകുളങ്ങര , സൂര്യോദയം ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ വാഴക്കോട്, ബാബുരാജ് കോട്ടപ്പാറ , ചന്ദ്രൻ മാവുങ്കാൽ എന്നിവർ സംസാരിച്ചു. ജില്ല ജോയിന്റ് സെക്കട്ടറി പ്രഭാ ശങ്കർ സ്വാഗതവും മനോജ് കല്യാൺ റോഡ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL