
തലശ്ശേരി: ലഹരിക്കെതിരെ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമുയർത്തി,ടൈറ്റാൻ ഫിറ്റ്നസ് സെന്ററും എക്സൈസ് വകുപ്പും തലശ്ശേരി ജവഹർഘട്ടിൽ സംഘടിപ്പിച്ച ആന്റി ഡ്രഗ്സ് അവേർനസ് പ്രോഗ്രാം നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ.ടി.ആസഫ് അലി മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ ടൈറ്റാൻ ഫിറ്റ്നസ് സെന്റർ ഉടമ പി.വി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജി.ആദർശ് ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ എം.സുജിത്ത് സംസാരിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എം.കെ.സുനിൽ സ്വാഗതം പറഞ്ഞു.സൂംബ ഫിറ്റ്നസ് പരിശീലനം, ജവഹർഘട്ട് പരിസര ശുചീകരണം, കുട്ടികൾക്കായി ഫുട്ബാൾ ഷൂട്ട് ഔട്ട് മത്സരം എന്നിവയും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |