SignIn
Kerala Kaumudi Online
Sunday, 19 July 2026 9.21 PM IST

എം.ഡബ്ല്യു.എ മെമ്പർഷിപ്പ് ക്യാമ്പയിൻ

music

പിലാത്തറ: മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന് പിലാത്തറ സെന്റ് ജോസഫ് കോളേജിൽ തുടക്കമായി.പ്രശസ്ത ഗസൽ ഗായകൻ അലോഷി ആഡംസ് ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി അനിൽരാജ് ലോറൻസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി.ആദർശ് , കലാഭവൻ ജോഷിയ, ജില്ലാ വൈസ് പ്രസിഡന്റ് നിത്യപ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡിക്സൻ റാഫേൽ, എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ജില്ലാ ട്രഷറർ മനോജ് എം.പീറ്റർ നന്ദിയും രേഖപ്പെടുത്തി. ലൈവ് ഗാനമേളയും അരങ്ങേറി.മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി നിരവധി സംഗീതജ്ഞർ സംഘടനയിൽ അംഗത്വം സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL