
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ പാചക തൊഴിലാളികൾക്ക് ഏകദിന പരിശീലന ക്ലാസ് നടത്തി. ഭക്ഷണങ്ങൾ കൂടുതൽ മികവുറ്റതാക്കുക,, പോരായ്മകൾ പരിഹരിക്കുക ശുചിത്വം, ആരോഗ്യം, സുരക്ഷ തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.പ്രശാന്ത്, എച്ച്.ആർ.സുകന്യ, പി.ടി.എ പ്രസിഡന്റ് ഇ.വി.ജയകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ ഡോ.എൻ വേണുനാഥൻ, എച്ച്.എം.പി സുമ, എച്ച്.എം.ഫോറം കൺവീനർ രാജീവൻ പലായി എന്നിവർ സംസാരിച്ചു. നൂൺമീൽ ഓഫീസർ ദിനേശൻ വണ്ണാർവയലിൽ സ്വാഗതവും വി.ഷൗക്കത്തലി നന്ദിയും പറഞ്ഞു.കെ.ഈശ്വരൻ നമ്പൂതിരി, ഇ.ഷിജു, അർജുൻ കൃഷ്ണ എന്നിവർ ക്ലാസെടുത്തു.ഉപജില്ലയിലെ 73 സ്കൂളുകളിൽ നിന്ന് 97 അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |