
കാലിക്കടവ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ പിലിക്കോട് മണ്ഡലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി.മനോഹരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാക്കളായ ടി.വി.കൃഷ്ണൻ, എ.വി.കുഞ്ഞിക്കൃഷ്ണൻ, കെ.വി.ദാമോദരൻ, പി.ബാലകൃഷ്ണൻ, സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി രാഘവൻ കുളങ്ങര, രാധാകൃഷ്ണൻ മാസ്റ്റർ, പി.പി.വിജയൻ, ഒ. കെ.നാരായണി,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധീഷ് വടക്കേരത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റിജേഷ് പടുവളം സ്വാഗതവും മണ്ഡലം സെക്രട്ടറി വി.വി.രാജൻ നന്ദിയും രേഖപ്പെടുത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |