
ചീമേനി: ചീമേനിയിലെ ആണവ വൈദ്യുത നിലയ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ചീമേനി ആണവനിലയ വിരുദ്ധ ജനജാഗ്രത സമിതി യോഗം തീരുമാനിച്ചു. ഈ ആവശ്യമുന്നയിച്ച് ആഗസ്ത് 15 ന് ചീമേനിയിൽ വിപുലമായ സമര പ്രഖ്യാപന കൺവെൻഷൻ ചേരും.പദ്ധതിക്കെതിരെ ജില്ലാപഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ പ്രമേയം പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദീർഘകാലമായി ആണവ നിലയത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയാണ്.പുതിയ യു.ഡി.എഫ് സർക്കാറിന്റെ ധവളപത്രത്തിലും അത് നിർദ്ദേശിക്കപ്പെട്ടിരുന്നു.പദ്ധതിയുടെ ആലോചന അതിദ്രുതം മുന്നോട്ടു പോകുന്നതിന്റെ സൂചനയാണ് വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനമെന്നും യോഗം വിലയിരുത്തി. മുഖ്യമന്ത്രി വൈദ്യുതി മന്ത്രി, എം.പിമാർ എം.എൽ എമാർ എന്നിവരെ കണ്ട് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.. യോഗത്തിൽ എ.ജയരാമൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സുബ്രഹ്മണ്യൻ സുഭാഷ്ചീമേനി, വി.കെ.വിനയൻ ,കെ. പി.വിനോദ് അത്തായി ബാലൻ, മനോജ് , സന്ദീപ്, ജേക്കബ് മേലേടത്ത്, വി.ശ്രീധരൻ,വി കെ രാജൻ എന്നിവർ പ്രസംഗിച്ചു
സോളാർ പദ്ധതി ഉടൻ തുടങ്ങണം
ചീമേനിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ തറകല്ലിട്ട 150 ഏക്കർ വിസ്തൃതിയിലുള്ള സോളാർ വൈദ്യുതി പദ്ധതി ഉടൻ പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈദ്യുതി ക്ഷാമത്തിന്റെ പേരിൽ ആണവനിലയം അടിച്ചേൽപ്പിക്കുന്നതിനുപകരം ലഭ്യമായ വിശാല ഭൂപ്രദേശത്ത് അനുയോജ്യമായ കാറ്റാടി വൈദ്യുതി ഉല്പാദന സാദ്ധതയടക്കമുള്ള ജനകീയ വികസന പദ്ധതിയെക്കുറിച്ച് പഠിക്കാൻ ജനകീയ കമ്മീഷനെ നിയോഗിക്കാനും ആണവനിലയവിരുദ്ധ ജന ജാഗ്രത സമിതി തീരുമാനിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |