പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ എഡ്യൂക്കേഷൻ വിഭാഗം ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 12 ദിവസത്തെ അദ്ധ്യാപക ശാക്തീകരണ ശില്പശാല തുടങ്ങി. വൈസ് ചാൻസലർ പ്രൊഫസർ സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്തു. നിർമിതബുദ്ധി അദ്ധ്യാപന രീതിയെയും പഠനത്തെയും മാറ്റിമറിക്കുകയാണ്. ഇത് ഉൾക്കൊണ്ട് മന്നോട്ടുപോകാൻ അദ്ധ്യാപകർക്ക് സാധിക്കണമെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഡീൻ അക്കാഡമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്‌ട്രേഷനിലെ ഐ.സി.ടി ആൻഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് വിഭാഗം അദ്ധ്യക്ഷൻ പ്രൊഫസർ കെ. ശ്രീനിവാസ്, എഡ്യൂക്കേഷൻ വിഭാഗം അദ്ധ്യക്ഷൻ പ്രൊഫസർ വി.പി. ജോഷിത്ത്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. മേരി വിനീത തോമസ് എന്നിവർ സംസാരിച്ചു. 20ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |