SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

"അക്ഷര തണൽ" ഓപ്പൺ ലൈബ്രറി

librri

കാഞ്ഞങ്ങാട്: സൗത്ത് വി.എച്ച്.എസ്.സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും കരിയർ ഗൈഡൻസ് സെല്ലും ചേർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയിൽ "അക്ഷര തണൽ" ഓപ്പൺ ലൈബ്രറി സ്ഥാപിച്ചു. പ്രിൻസിപ്പൽ പി.എസ് അരുൺ സ്വാഗതം പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ ശേഖരിച്ച പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റും വാർഡ് കൗൺസിലറുമായ എൻ. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ പി.വിചന്ദ്രൻ, കെ.ഗീത, ഹെഡ്മാസ്റ്റർ എം. ഗിരീശൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു, കരിയർ മാസ്റ്റർ പി. സമീർ സിദ്ദീഖി, സൂപ്രണ്ട് ലത, ഹെൽത്ത് ഇൻസ്പെക്ടർ പി. മുരളി, സീനിയർ അസിസ്റ്റൻ്റ് സി. ശാരദ, എൽ സുലൈഖ, വിദ്യാർത്ഥികൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL