SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.15 AM IST

റോഡിലെ 'രക്ഷകന്' ആദരം

aadaram
സമീർ സിദ്ദീഖിക്ക് ഡി.ജി.പി ഋഷിരാജ് സിംഗ് ഉപഹാരം സമ്മാനിക്കുന്നു

കാഞ്ഞങ്ങാട്: റോഡപകടങ്ങളിൽപ്പെട്ടവരെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കാഞ്ഞങ്ങാട് വി.എച്ച്.എസ്.എസ് അദ്ധ്യാപകൻ സമീർ സിദ്ദീഖിയെ കാസർകോട് ട്രോമ കെയർ വോളണ്ടിയർമാരുടെ സംഗമത്തിൽ ആദരിച്ചു. മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉപഹാരം സമ്മാനിച്ചു. റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന വിദ്യാർത്ഥികളെ ആ വഴി സ്വന്തം കാറിൽ വരികയായിരുന്ന അദ്ധ്യാപകൻ കാറിൽ കയറ്റി മൂവാറ്റുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കി. മൂന്ന് പേരെ രക്ഷപ്പെടുത്തിയ അദ്ധ്യാപകന്റെ മനുഷ്യത്വപരമായ പ്രവർത്തനത്തെ മാനിച്ചാണ് കാസർകോട് ട്രോമ കെയർ യൂണിറ്റ് ആദരിച്ചത്. പ്രസിഡന്റ് എം.കെ രാധാകൃഷ്ണൻ, സെക്രട്ടറി വി. വേണുഗോപാൽ, സ്കൂൾ പി.ടി.ഇ, സ്റ്റാഫ് കൗൺസിൽ, എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.

സമീർ സിദ്ദീഖിക്ക് ഡി.ജി.പി ഋഷിരാജ് സിംഗ് ഉപഹാരം സമ്മാനിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL