
കൊച്ചി: വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ഭൂമി നൽകിയവരുടെ നഷ്ടപരിഹാരം വൈകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കോടതി നിർദ്ദേശം പാലിക്കാത്ത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി ഓൺലൈനിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. തിങ്കളാഴ്ച വിശദീകരണം നൽകാനാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നിർദ്ദേശം. ബാലരാമപുരം സ്വദേശി ജി. അജിത് അടക്കം സമർപ്പിച്ച ഹർജിയിലാണിത്. മാർച്ച് 17ന് ഹർജി പരിഗണിച്ചപ്പോൾ, നഷ്ടപരിഹാരം വൈകുന്നതിൽ കോടതി അതൃപ്തിയറിയിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാലാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |