SignIn
Kerala Kaumudi Online
Monday, 06 July 2026 6.39 AM IST

സംയോജിത കൃഷി വിത്തിടൽ

vith
കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ വിത്തിടൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന പച്ചക്കറികൃഷിയുടെ ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ചിത്താരി ലോക്കൽ കമ്മിറ്റിയുടെ പരിധിയിലുള്ള കുന്നുപാറയിൽ നടത്തുന്ന സംയോജിത പച്ചക്കറി കൃഷിയുടെ വിത്തിടൽ നടന്നു. അരയേക്കർ സ്ഥലത്ത് വെണ്ട, നരമ്പൻ, പാവയ്ക്ക, കക്കിരി, വെള്ളരി തുടങ്ങിയവയാണ് ജനകീയ കൂട്ടായ്മയിൽ കൃഷി ചെയ്യുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കാഞ്ഞങ്ങാട് നഗരസഭ ചെയർമാനുമായ വി.വി രമേശൻ വിത്തിടൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ്, അജാനൂർ പഞ്ചായത്ത് മെമ്പർ വി. സുകുമാരൻ, കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി എൻ. രാധാകൃഷ്ണൻ സംസാരിച്ചു. ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VITHIRAKKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL