കാഞ്ഞങ്ങാട്: സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ ഹൊസ്ദുർഗ് ലോക്കൽ സമ്മേളനം എൻ.ജി.ഒ ഹോമിൽ സി.പി.എം ഹൊസദുർഗ് ലോക്കൽ സെക്രട്ടറി കെ.വി ജയപാലൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.പി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം വി.ടി കാർത്ത്യായനി സംഘടന റിപ്പോർട്ടും സെക്രട്ടറി എൻ. ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് പി. നാരായണൻ, ജോയിന്റ് സെക്രട്ടറി കെ. പുരുഷോത്തമൻ, അനിഷ് തോയമ്മൽ എന്നിവർ പ്രസംഗിച്ചു. എൻ. ഗംഗാധരൻ സ്വാഗതവും എൻ. രാധ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കുഞ്ഞിമാണിക്കം (പ്രസിഡന്റ്), കെ.വി കൃഷ്ണൻ, ഹരീന്ദ്രൻ (വൈസ് പ്രസിഡന്റ്), എൻ. ഗംഗാധരൻ (സെക്രട്ടറി), എൻ. രാധ, വത്സല ദാസ് (ജോയിന്റ് സെക്രട്ടറി), വനിതാ സബ് കമ്മിറ്റി - ശാന്ത (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |