SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.20 AM IST

പുല്ലൂർ എ.കെ.ജി ക്ലബ് അമ്പതാം വാർഷികം

akg
സംഘാടക സമിതി രൂപീകരണം സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പുല്ലൂർ: എ.കെ.ജി സ്മാരക ആർട്ട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബ്ബിന്റെ 50-ാം വാർഷികം വിപുലമായി ആഘോഷിക്കും. സംഘാടക സമിതി രൂപീകരണം പ്രസിഡന്റ് എ. കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. പി. ജ്യോതിബാസു, എ. ഷാജി, സുനു ഗംഗാധരൻ, ലോക്കൽ സെക്രട്ടറി ടി. ബിന്ദു, പി.കെ മഞ്ജിഷ, നാരായണൻ മാടിക്കൽ, വി. നാരായണൻ, എം.വി. നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വി രാജൻ സ്വാഗതവും ഇ.വി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി. ബിന്ദു (ചെയർപേഴ്സൺ),​ എം.വി നാരായണൻ (വർക്കിംഗ് ചെയർമാൻ), എ. കൃഷ്ണൻ, ഇ.വി. രാധാകൃഷ്ണൻ (വൈസ് ചെയർമാൻ),​ കെ.വി രാജൻ (ജനറൽ കൺവീനർ),​ കെ. രോഹിണി, അനീഷ് കുറുമ്പാലം (ജോയിന്റ് കൺവീനർ),​ കെ. അജിത്കുമാർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CLUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL