തൊടിയൂർ: പുലിയൂർവഞ്ചി ഇബ്നു ഗ്രന്ഥശാലയുടെ കീഴിൽ ഹരിതക്ലബ് രൂപീകരിച്ചു. ഗ്രന്ഥശാല സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽ നടന്ന
കാർഷിക സെമിനാറിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ പരിഗണിച്ചാണ് കൃഷിയിൽ തത്പരരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും
ഉൾപ്പെടുത്തി ഹരിത ക്ലബ് രൂപീകരിച്ചത്. ഹരിതകൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടാഴ്ചയിൽ ഒരിക്കൽ
റിട്ട. കൃഷി വകപ്പ് ഉദ്യോഗസ്ഥൻ സി. പുഷ്പരാജൻ നയിക്കുന്ന പഠന ക്ലാസ് ഉണ്ടാകും. ജൈവവള നിർമ്മാണം, തൈനടീൽ, കീടനിയന്ത്രണം, കൃഷി പരിപാലനം, വിളവെടുപ്പ് എന്നിവയിൽ ശാസ്ത്രീയ പരിശീലനം നൽകും. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ പച്ചക്കറി തൈകൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
