കൊല്ലം: കോർപ്പറേഷനിലെ എട്ട് ശുചീകരണ തൊഴിലാളികൾ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. പ്രശാന്ത് തൊഴിലാളികളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഗോപാലകൃഷ്ണൻ, ഗോവിന്ദൻ, സന്തോഷ്, ഉണ്ണി, എം. കാളിയമ്മ, നിതിൻ ഗോപാൽ, സുജിത്, സുരേഷ് ബാബു, കാർത്തിക, മാണിക്യൻ, സതീശൻ എന്നിവരാണ് അംഗത്വമെടുത്തത്. ട്രേഡ് യൂണിയൺ രംഗത്ത് ബി.എം. എസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി തൊഴിലാളികൾ പറഞ്ഞു ബി എം.എസ് ജില്ലാ സെക്രട്ടറി സനൽ, മേഖല പ്രഭാരി സുന്ദരൻ, കൗൺസിലർമാരയ ടി.ജി. ഗിരീഷ്, അഭിലാഷ്, ശശികല റാവു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
