SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

സ്‌പോർട്‌സ് മീറ്റ് സമാ​പന സമ്മേ​ളനം

Increase Font Size Decrease Font Size Print Page

കൊല്ലം : ശ്രീനാ​രാ​യ​ണ​ഗുരു ഓപ്പൺ​ യൂണിവേ​ഴ്‌സിറ്റി സ്‌പോർട്‌സ് മീറ്റിന്റെ സമാ​പന സമ്മേ​ള​നവും സമ്മാന വി​തരണവും 17 ന് രാവിലെ 10ന് പട്ടാമ്പി എസ്.​എൻ.ജി.​എ​ച്ച്.​എസ് കോളേ​ജിൽ നട​ത്തു​മെന്ന് യൂണി​വേ​ഴ്‌സിറ്റി സ്‌പോർട്‌സ് കമ്മിറ്റി ജന​റൽ കൺവീ​നർ അഡ്വ ജി. സുഗു​ണൻ അറി​യി​ച്ചു. യൂണി​വേ​ഴ്‌സിറ്റി ലെവ​ലിൽ സംസ്ഥാ​നാ​ടി​സ്ഥാ​ന​ത്തിൽ നട​ത്തിയ അത്‌ല​റ്റിക്‌സ്, അക്വാ​ട്ടിക്‌സ് വോളി​ബോൾ, ഫുട്‌ബോൾ ചാമ്പ്യൻഷി​പ്പ് വിജ​യി​കൾക്കുള്ള ട്രോഫി​കളും ഷീൽഡു​കളും ശ്രീനാ​രാ​യ​ണ​ഗുരു യൂണിവേ​ഴ്‌സിറ്റി വൈസ്​-​ചാൻസ​ലർ പ്രൊഫ. വി.പി. ജഗ​തി​രാജ് സമ്മാ​നി​ക്കും. യോഗ​ത്തിൽ അഡ്വ.​ജി.​സു​ഗുണൻ അദ്ധ്യക്ഷത വഹി​ക്കും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL