SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.51 AM IST

അയൽവാസിയെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

lal
ലാൽ കൃഷ്ണ

കൊല്ലം: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പനയം ചെമ്മക്കാട് മിനി ഭവനത്തിൽ ലാൽ കൃഷ്ണയെ (34) അഞ്ചാലുംമൂട് പൊലീസ് പിടികൂടി. പനയം ചെമ്മക്കാട് സ്വദേശിയായ തുളസീധരനെ (65) കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതി സ്ഥിരമായി മദ്യലഹരിയിൽ കുടുംബാംഗങ്ങളെ അസഭ്യം വിളിക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത് തുളസീധരൻ ചോദ്യം ചെയ്തതിലുള്ള വിരോധത്തെത്തുടർന്ന് വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. മുറ്റത്ത് കിടന്നിരുന്ന മാർബിൾ കഷണം ഉപയോഗിച്ച് തുളസീധരനെ നിലത്തിട്ട് മർദ്ദിക്കുകയും തലയുടെ ഇരുവശങ്ങളിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. തുളസീധരന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് എസ്.ഐമാരായ പ്രദീപ്, സജൽ, എസ്.സി.പി.ഒ മഹേഷ്, ദിലീപ്, വിഗ്നേഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL