SignIn
Kerala Kaumudi Online
Sunday, 14 June 2026 10.01 PM IST

സ്വർണം ഇറക്കുമതിച്ചുങ്കം വർദ്ധി​പ്പിച്ചത് പിൻവലിക്കണം

കൊല്ലം: സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം ആറ് ശതമാനത്തിൽ നിന്ന് 15 ആക്കി​യത് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും സ്വാഭാവികമായി കള്ളക്കടത്ത് വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ് എന്നിവർ പറഞ്ഞു.
നേരത്തെ 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തത്.
6 ശതമാനം ഇറക്കുമതി ചുങ്കം നില നിന്നപ്പോൾ 800 ടണ്ണിൽ താഴെയാണ് ഇറക്കുമതി. ഇത് വ്യക്തമാക്കുന്നത് ഇറക്കുമതി ചുങ്കം കൂട്ടിയാലോ കുറച്ചാലോ ഇറക്കുമതി കുറയുന്നില്ല എന്നതാണ്. ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുക. കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുക. ഇത് പരമ്പരാഗത സ്വർണ വ്യാപാര മേഖലയ്ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാകുമെന്നും ഇറക്കുമതി വർദ്ധി​പ്പിച്ചത് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL