SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

തേവലക്കരയിൽ പോഷൻ പക്വാഡ 2026

p
പോഷകസുരക്ഷ ഉറപ്പ് വരുത്തുന്നതിനായിട്ടുള്ള പോഷൻ പക്വാഡ -2026 പ്രോഗ്രാം തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽ എസ് ഉദ്ഘാടനം ചെയ്യുന്നു

ചവറ: ജനങ്ങളിൽ പോഷക സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് - ഐ.സി.ഡി.എസ് ചവറയുടെ നേതൃത്വത്തിൽ തേവലക്കരയി​ൽ പോഷൻ പക്വാഡ- 2026 സംഘടി​പ്പി​ച്ചു. തേവലക്കര ഗ്രാമ പഞ്ചായത്തിലെ 42 അങ്കണവാടികൾ കേന്ദ്രീകരിച്ചുള്ള, കൗമാരക്കാരായ പെൺകുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ്, ന്യൂട്രിഷ്യൻ എക്സിബിഷൻ, അനീമിയ സ്ക്രിനിംഗ്, ബോധവത്കരണ ക്ലാസ് എന്നിവ ഉണ്ടായി​രുന്നു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിസ്മി അനസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാലയ്ക്കൽ ഗോപൻ, ശിശുക്ഷേമ വകുപ്പിലെ കെ.എസ്. ദീപ, രേഖാ ലക്ഷ്മി, ഇമ്മാനുവേൽ, ജയകല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL