SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.06 AM IST

പെൻഷൻകാരുടെ പ്രകടനം

udf-
യുഡിഎഫ് മന്ത്രിസഭയ്ക്ക് അഭിവാദൃമർപ്പിച്ച് കെഎസ്എസ് പി എ കൊല്ലം ജില്ലാ ട്രഷറിക്ക് മുൻപിൽ നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ്‌ വാരൃത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വി.ഡി. സതീശൻ നേതൃത്വം നൽകുന്ന ടീം യുഡി എഫ് മന്ത്രിസഭയ്ക്ക് അഭിവാദ്യമർപ്പിച്ച് ജില്ലയിലുടനീളം കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പ്രവർത്തകർ അഭിവാദ്യപ്രകടനവൂം മധുരവിതരണവൂം നടത്തി. ജില്ലാ ട്രഷറിക്ക് മുന്നി​ൽ ജില്ലാ പ്രസിഡന്റ്‌ വാരൃത്ത് മോഹൻകുമാർ ഉദഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഡി പ്രേംചന്ദ് അദ്ധൃക്ഷത വഹിച്ചു
സംസ്ഥാന കമ്മിറ്റി അംഗം ജി. ബാലചന്ദ്രൻ പിള്ള ഡി. അശോകൻ, എൻ. രാമചന്ദ്രൻ പിള്ള, എസ്. ഉണ്ണിരാജ, ഉപേന്ദ്രൻ മങ്ങാട്, എൻ. പളനിക്കുട്ടി, എ.ബി. ഗിരീഷ് കുമാർ എന്നിവർ സംസാരി​ച്ചു. കരുനാഗപ്പള്ളിയിൽ എ.എ. റഷീദ്, പത്തനാപുരത്ത് കെ. രാജേന്ദ്രൻ, ശാസ്താംകോട്ടയിൽ എൻ. സോമൻ പിള്ള ചാത്തന്നൂരിൽ ഡി. ചിദംബരൻ, ചവറയിൽ എ. നസീംബീവി, ആശ്രാമത്ത് ബി. സതീശൻ, പുനലൂരിൽ എസ്‌. വിജയകുമാരി, കുണ്ടറയിൽ ടി​.ജി. വർഗീസ്, പൂയപ്പള്ളിയിൽ ജി. യശോധരൻ പിള്ള എന്നിവർ യോഗം ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL