കൊല്ലം: എസ്.എൻ.ഡി.പി യോഗം 444-ാം നമ്പർ ഗുരുമന്ദിരത്തിന്റെ 24-ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23ന് നടക്കും. രാവിലെ സലിമോൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതിഹോമം, 8ന് മൃത്യുഞ്ജയ ഹോമം തുടങ്ങിയ താന്ത്രിക വിധി പ്രകാരമുള്ള പൂജാദി കർമ്മങ്ങൾ. 9ന് കലശാഭിഷേക പൂജ. ശാഖയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നോട്ട്ബുക്ക് വിതരണം ചെയ്യുമെന്ന് സെക്രട്ടറി ഡോ. കെ സതീഷ് ബാബു, പ്രസിഡന്റ് ഡി. പ്രസാദ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |