SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.25 AM IST

വയനാ കളരി സമാപിച്ചു

vayana

കൊട്ടാരക്കര: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാശീലം വളർത്തുന്നതിനുവേണ്ടി നടപ്പാക്കിവരുന്ന വായനാ കളരിയുടെ മൈലം പഞ്ചായത്ത് തല സമാപന സമ്മേളനം ഇഞ്ചക്കാട് കൈരളി വായനശാലയിൽ നടന്നു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജി. ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. മധുസൂദനൻപിള്ള, കെ.വാസുദേവൻ പിള്ള, ജയദേവൻ, ഡോ. രാജീവ്, ശാന്തി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL