SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.25 AM IST

സർവീസ് ചാർജ് പിൻവലിക്കണം

charge

​കൊല്ലം: ആധാർ ഉപയോഗിച്ച് പൊതുജനസേവന കേന്ദ്രങ്ങൾ വഴി ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്ന സാധാരണക്കാരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്ന ബാങ്കുകളുടെ നയം അടിയന്തരമായി പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര ധനകാര്യ മന്ത്രിയോടും റിസർവ് ബാങ്ക് ഗവർണറോടും ആവശ്യപ്പെട്ടു. ​ബാങ്കുകളോ എ.ടി.എം കേന്ദ്രങ്ങളോ ഇല്ലാത്ത വിദൂരഗ്രാമങ്ങളിലെ സാധാരണക്കാർക്ക് പൊതുജനസേവന കേന്ദ്രങ്ങളിലും ബാങ്കുകളിലും വെവ്വേറെ ചാർജ് നൽകേണ്ടി വരുന്നത് ഇരട്ടപ്രഹരമാണ്. അതിനാൽ നിലവിലെ സർവീസ് ചാർജ് നയം പുനഃപരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL