
കൊല്ലം: ശ്രീനാരായണ വനിതാ കോളേജ്, കേരള സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ സഹകരണത്തോടെ എഫ്.വൈ.യു.ജി.പി ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 7.30ന് ഓൺലൈനായിട്ടാണ് പരിപാടി. പ്രിൻസിപ്പൽ വി.എസ്.നിഷ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി ചീഫ് വി.കെ.രാജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തും. എസ്.രതീഷ് കുമാർ പങ്കെടുക്കും. എഫ്.വൈ.യു.ജി.പി പദ്ധതിയുടെ ഘടന, അക്കാഡമിക് അവസരങ്ങൾ, കരിയർ സാദ്ധ്യതകൾ, പഠനപാതയുടെ ആസൂത്രണം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |