SignIn
Kerala Kaumudi Online
Thursday, 18 June 2026 5.21 AM IST

വായന ദിനാചരണം ജില്ലാതല ഉദ്ഘാടനം (ബി​റ്റ് 5)

കൊല്ലം: ഈ വർഷത്തെ വായനാദിനവും കേരള ഗ്രന്ഥശാല സംഘം രൂപീകരണത്തിന്റെ എൺപതാം വാർഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും പി.എൻ. പണിക്കരുടെ ചരമദിനമായ നാളെ രാവിലെ 10ന് കൊല്ലം ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടി​വ് അംഗം ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളും ജില്ലയിലെ ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുക്കും. എല്ലാ താലൂക്കിലും ഗ്രന്ഥശാലകളിലും ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. തുടർന്ന് രണ്ട് ആഴ്ച ഗ്രന്ഥശാലകളിലും വിദ്യാലയങ്ങളിലും വിവിധ പരിപാടികൾ നടക്കുമെന്ന് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, സെക്രട്ടറി എം.സലിം എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL