കൊല്ലം: റെയിൽവേ സ്റ്റേഷന് സമീപം കാറിൽ കടത്തുകയായിരുന്ന 32.675 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേരെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ വിപിൻ രാജു (29), കടകംപള്ളി വെട്ടുകാട് ടൂണി ഹൗസിൽ ടെർബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തണ്ടർ പരിശോധനകളുടെ ഭാഗമായി കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെയായായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ അനീഷ് കുമാർ, മനു, ജി.ഗംഗ, എക്സൈസ് ഓഫീസർമാരായ ബി.എസ്. അജിത്, എം.ആർ. അനീഷ്, ബാലു എസ്.സുന്ദർ, ജൂലിയൻ ക്രൂസ്, ജെ. ജോജോ, അജീഷ് ബാബു, ഡ്രൈവർ ജയകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |