അഞ്ചാലുംമൂട്: മതിൽ നിർമ്മാണം നിലച്ചതിനെ തുടർന്ന് സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായ അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് പി.എസ്.യു ആവശ്യപ്പെട്ടു. മതിൽ ഉടൻ നിർമ്മിക്കുക, സി.സി.ടി.വി സ്ഥാപിക്കുക, പൊലീസ് പരിശോധന ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന ഭാരവാഹികൾ ഹെഡ്മാസ്റ്റർ ബി. കൃഷ്ണകുമാറുമായി ചർച്ച നടത്തി നിവേദനം നൽകി. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ബലറാം സജീവ് പറഞ്ഞു. അനന്തകൃഷ്ണൻ, വിനായക്, യദുകൃഷ്ണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കോർപ്പറേഷന്റെ 12 ലക്ഷം ഉപയോഗിച്ച് പുനർ നിർമ്മിക്കാനായി 2025 ഫെബ്രുവരിയിലാണ് പഴയ മതിൽ പൊളിച്ചത്. നാട്ടുകാരുടെ എതിർപ്പുകാരണം ഒരു വർഷമായി നിർമ്മാണം നിലച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |