SignIn
Kerala Kaumudi Online
Sunday, 19 July 2026 9.19 PM IST

ഉന്നത വിദ്യാഭ്യാസത്തിന് പ്രധാന പരിഗണന: മന്ത്രി റോജി ജോൺ

ty

കൊല്ലം: സാങ്കേതിക പുരോഗതിയുടെ പുതിയ കാലത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയ്ക്ക് പ്രഥമ പരിഗണന നൽകേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ ബിരുദ പൂർത്തീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രോഗ പ്രതിരോധത്തിനും ആയുസ് വർദ്ധിപ്പിക്കാനും ഉൾപ്പടെയുള്ള ഗവേഷണങ്ങൾ ലോകമാകെ ശക്തിപ്പെടുകയാണ്. മനുഷ്യ ശരീരത്തിലെ പ്രായം കൂട്ടുന്ന കോശങ്ങളെ നിയന്ത്രിക്കാനുള്ള നാനോ റോബോട്ടുകളെ വികസിപ്പിക്കുന്ന ശാസ്ത്ര പുരോഗതി ഗവേഷകർ കൈവരിച്ചുകൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യ ജനതയുടെ ഭാവി നിർണയിക്കുന്ന ഈ കാലത്ത്, കാലാനുസൃതമായി കോഴ്‌സുകളെ വൈവിദ്ധ്യവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാർ അദ്ധ്യക്ഷനായ ചടങ്ങിൽ, അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ, ഹുണ്ടായി മോട്ടോർസ് എ.ജി.എം ജോൺ പോൾ കട്ടിക്കാരൻ, ട്രസ്റ്റ് അംഗങ്ങളായ ടി.കെ.ജമാലുദ്ദിൻ മുസ്‌ലിയാർ, സാദിഖ് താഹ, ഡോ. എം.ഹാറൂൺ, അഫ്സൽ മുസ്‌ലിയാർ, പ്രിൻസിപ്പൽ ഡോ. എ.സാദിഖ്, ഡയറക്ടർ ഡോ. എസ്.അയൂബ്, ഡോ. അനു തോമസ്, പ്രൊഫ. കെ.എ.അയ്യപ്പൻ, ഡോ. ഷമീം അൻസാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL