
പൂതക്കുളം: പൂതക്കുളം കൃഷിഭവനിൽ ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നു. നെൽകൃഷി, തെങ്ങുകൃഷി, പച്ചക്കറി കൃഷി, സമ്മിശ്രകൃഷി തുടങ്ങി വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർ, വനിതാ കർഷകർ, കൃഷിക്കൂട്ടങ്ങൾ, മുതിർന്ന കർഷകർ, വിദ്യാർത്ഥി കർഷകർ, ക്ഷീര കർഷകർ, പട്ടികജാതി/വർഗ വിഭാഗത്തിലെ കർഷകർ, ജൈവ കർഷകർ, മത്സ്യ കർഷകർ, യുവ കർഷകർ, കർഷകത്തൊഴിലാളി എന്നീ വിഭാഗങ്ങളിലാണ് ആദരിക്കുന്നതിനായി തിരഞ്ഞെടുക്കുന്നത്. ജൂലായ് 30ന് മുമ്പ് കൃഷിഭവനിൽ അപേക്ഷ നൽകണം. ഫോൺ: 8075819390, 9383470219.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |