
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മങ്ങാട് യൂണിറ്റ് കൺവെൻഷൻ ജില്ലാ ജോ. സെക്രട്ടറി കെ.രാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹാരി ഗിൽറോയി അദ്ധ്യക്ഷയായി. സെക്രട്ടറി കെ.മുഹമ്മദ് കോയ റിപ്പോർട്ട് അവതരിപ്പിച്ചു. കൺവെൻഷനിൽ ഈ വർഷത്തെ പുതിയ അംഗത്വ വിതരണ ഉദ്ഘാടനം, അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്ന് വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകൽ, 80 വയസ്സ് തികഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവ നടന്നു. എ.റിബോയ്, പി.ഇസഡോർ, കെ.വി.ശശി, എസ്.രാജു, നിസാമണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |