
കൊല്ലം: പൊതുമേഖലാ ബാങ്കുകളെ ഇല്ലാതാക്കുന്ന നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു. ബാങ്കിഗ് മേഖലയിൽ നടപ്പാക്കുന്ന ഓഹരി കച്ചവടവും, സ്വകാര്യവത്കരണവും നിറുത്തലാക്കി ബാങ്കിംഗ് മേഖലയെ പൊതുമേഖലയിൽ തന്നെ നിലനിറുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് ദേശസാത്കണ ദിനത്തിന്റെ 57-ാം വാർഷികത്തോടനുബന്ധിച്ച് ബാങ്കിംഗ് മേഖലയിലെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്.രാജൻ അദ്ധ്യക്ഷനായി. കെ.പ്രമീൽ കുമാർ, എം.സുരേഷ്, ദിൻഷ, രവീന്ദ്രൻ, ബാലസുബ്രഹ്മണ്യം തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |