കടുത്തുരുത്തി: യു.ഡി.എഫ് സർക്കാർ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള കർമ്മ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി,നിയമസഭയിൽ ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ മന്ത്രിക്കു നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സ്വീകരണ സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന ട്രഷറർ കെ.വി മുരളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിറിയക് ഐസക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ.ഡി പ്രകാശൻ, പി.കെ മണിലാൽ, ജനപ്രതിനിധികളായ ചെറിയാൻ കെ.ജോസ്, മിനി മത്തായി, ബാബു തൂമ്പുങ്കൽ, ടി.പി ഗംഗാദേവി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.കെ സനൽകുമാർ, ഒ.എം വിശ്വംഭരൻ, പി.കെ സതീഷ്‌കുമാർ, വി.ജെ സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |