SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.58 AM IST

പാലാ നാരായണൻ നായർ സ്‌ക്വയർ സ്ഥാപിക്കണം 

pala
സഹൃദയസമിതിയും പാലാ സ്മാരക ലൈബ്രറിയും ചേർന്ന് നടത്തിയ മഹാകവിപാലാ സ്മൃതി സദസ് എൻ.ഡി ശിവൻ ഉദ്ഘാടനം ചെയ്യുന്നു.

പാലാ: പാലാ സിവിൽ സ്റ്റേഷന് മുന്നിലുള്ള നിർദ്ദിഷ്ട റൗണ്ടാന മഹാകവിപാലാ നാരായണൻ നായർ സ്‌ക്വയർ ആക്കണമെന്ന് മഹാകവി പാലാനാരായണൻ നായരുടെ പതിനെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാ സഹൃദയസമിതിയും പാലാസ്മാരക ലൈബ്രറിയും ചേർന്ന് നടത്തിയ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം എൻ.ഡി ശിവൻ ഉദ്ഘാടനം ചെയ്തു. രവി പുലിയന്നൂർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി മീരാകൃഷ്ണ അനുസ്മരണ പ്രഭാഷണം നടത്തി. പി.ആർ വേണുഗോപാൽ, ജി.ജയകൃഷ്ണൻ, ഡി. ശ്രീദേവി, ശിവദാസ്പുലിയന്നൂർ, പി.എസ് മധുസൂദനൻ, ജയനാരായണൻ, ജീജോതച്ചൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കവിയരങ്ങ് നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL